¡Sorpréndeme!

Parassinikadavu | പറശ്ശിനിക്കടവ് പീഡനത്തിൽ പ്രതികളെ പിടികൂടാത്തതിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം.

2018-12-09 46 Dailymotion

പറശ്ശിനിക്കടവ് പീഡനത്തിൽ പ്രതികളെ പിടികൂടാത്തതിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം. പെൺകുട്ടിയുടെ അച്ഛൻ ഉൾപ്പെടെ ആകെ 15 പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. 20 പേരടങ്ങുന്ന സംഘമാണ് പെൺകുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്. മൂന്നുപേർ വിദേശത്തേക്ക് കടന്നു എന്നാണ് പോലീസിന്റെ വാദം. മറ്റ് പ്രതികളെ പോലീസ് പിടികൂടാത്തതിനെ തുടർന്നാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നത്. പ്രതികൾക്കെതിരെ പോലീസ് ഉടനടി നടപടി എടുത്തില്ലെങ്കിൽ കൂടുതൽ പ്രതിഷേധങ്ങൾക്ക് ഇടയാകും എന്നാണ് സൂചനകൾ.